കണിയാമ്പറ്റ: ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി അടിസ്ഥാനരഹിതമായ പരാതികളും ആരോപണങ്ങളും ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. ഇബ്രാഹീം ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പറളിക്കുന്ന് സ്വദേശിയായ സിദ്ദീഖിനെതിരെയാണ് പരാതി. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശപ്രകാരം നടത്തേണ്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ സിദ്ദീഖ് അവിഹിതമായി ഇടപെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിര്‍ബന്ധിക്കുന്നതായും പഞ്ചായത്ത് ഓഫിസിലത്തെി വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതായും പരാതിയില്‍ പറയുന്നുണ്ട്. പഞ്ചായത്ത് ഓഫിസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടനിലക്കാരനായി നിന്ന് ജീവനക്കാരെ ശല്യം ചെയ്യുന്നു. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വ്യക്തിപരമായും കുടുംബപരമായും മാനഹാനി ഉണ്ടാക്കുകയും മാനസിക പീഡനം നടത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.