പടിഞ്ഞാറത്തറ: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പൊതുകിണര്‍ മുറ്റത്തുണ്ടായിട്ടും അങ്കണവാടിയില്‍ കുടിവെള്ളത്തിന് നെട്ടോട്ടം. ടൗണിനോടു ചേര്‍ന്ന പടിഞ്ഞാറത്തറ അങ്കണവാടിയുടെ പ്രവര്‍ത്തനമാണ് വെള്ളമില്ലാതെ ദുരിതത്തിലായത്. അങ്കണവാടിയുടെ മുറ്റത്ത് മൂന്നുമാസം മുമ്പ് ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് നിര്‍മിച്ച കിണര്‍ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായതാണ് കാരണം. അങ്കണവാടിയുടെ സമീപത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിനുള്ള കിണറാണ് അങ്കണവാടിക്കുകൂടി ഗുണകരമാവുമെന്ന കാരണത്താല്‍ മുറ്റത്ത് നിര്‍മിച്ചത്. എന്നാല്‍, നിര്‍മാണം കഴിഞ്ഞതുമുതല്‍ ഇതിലെ വെള്ളം മലിനമായിരുന്നു. സമീപത്തെ ഓവുചാലിലൂടെ ടൗണില്‍ നിന്നത്തെുന്ന മലിനജലം കിണറിലേക്ക് ഇറങ്ങുന്നതാണ് കാരണം. ഒരിക്കല്‍പോലും ഇതിലെ വെള്ളം ഉപയോഗിക്കാനായിട്ടില്ല. സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍നിന്ന് വെള്ളം കൊണ്ടുവന്നാണ് അങ്കണവാടിയില്‍ ഭക്ഷണം പാചകംചെയ്യുന്നത്. ഇത് ജീവനക്കാര്‍ക്ക് ദുരിതവും വിദ്യാര്‍ഥികള്‍ക്ക് യഥേഷ്ടം വെള്ളം കിട്ടാത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. മാസങ്ങളായി നോക്കുകുത്തിയായ കിണര്‍ അറ്റകുറ്റപ്പണി നടത്തി ഉപകാരപ്രദമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.