നിരവില്‍പുഴ റൂട്ടില്‍ ലോഫ്ളോര്‍ ബസ് സര്‍വിസ് തുടങ്ങി

മാനന്തവാടി: കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ കീഴിലുള്ള ജനുറം നോണ്‍ എ.സി ലോഫ്ളോര്‍ ബസ് നിരവില്‍പുഴ റൂട്ടില്‍ സര്‍വിസ് ആരംഭിച്ചു. രാവിലെ 7.05ന് മാനന്തവാടിയില്‍നിന്ന് പുറപ്പെടുന്ന ബസ് 8.15ന് നിരവില്‍പുഴയില്‍ എത്തും. 8.25ന് നിരവില്‍പുഴയില്‍നിന്ന് പുറപ്പെട്ട് 9.35ന് മാനന്തവാടിയില്‍ എത്തും. 9.50ന് മാനന്തവാടിയില്‍നിന്ന് പുറപ്പെട്ട് 11 മണിക്ക് നിരവില്‍പുഴയില്‍ എത്തും. 11.20ന് നിരവില്‍പുഴയില്‍നിന്ന് പുറപ്പെട്ട് തേറ്റമല കല്ളോടി വഴി 12.20ന് മാനന്തവാടിയിലത്തെും. ഒരുമണിക്ക് മാനന്തവാടിയില്‍നിന്ന് തേറ്റമല വഴി രണ്ടിന് നിരവില്‍പുഴയിലത്തെും. 2.10ന് നിരവില്‍പുഴയില്‍നിന്ന് വെള്ളമുണ്ട വഴി 3.20ന് മാനന്തവാടിയിലത്തെും. 3.30ന് വെള്ളമുണ്ട വഴി നിരവില്‍പുഴയില്‍ എത്തും. 4.55ന് നിരവില്‍പുഴയില്‍നിന്ന് പുറപ്പെട്ട് ആറിന് മാനന്തവാടിയില്‍ എത്തും. 6.15ന് നാലാംമൈല്‍ പനമരം വഴി കല്‍പറ്റയില്‍ എത്തും. 7.50ന് കല്‍പറ്റയില്‍നിന്ന് മാനന്തവാടിയിലേക്ക് തിരിക്കും. വെള്ളമുണ്ട വഴി സെസ് അടക്കം 23 രൂപയും കല്ളോടി വഴി സെസ് അടക്കം 20 രൂപയുമാണ് ചാര്‍ജ്. മാനന്തവാടി-കല്‍പറ്റ 35 രൂപയാണ് ചാര്‍ജ് ഈടാക്കുക. ഇതോടൊപ്പം രാവിലെ 8.40ന് മാനന്തവാടിയില്‍നിന്ന് പനമരം കൈപ്പാട്ടുകുന്ന് വഴി കല്‍പറ്റയിലേക്കും വൈകീട്ട് 5.10ന് ഇതേ വഴി തിരിച്ച് മാനന്തവാടിയിലേക്കും പുതിയ സര്‍വിസ് ആരംഭിച്ചു. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജേക്കബ് സെബാസ്റ്റ്യന്‍, അനില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.