കാത്തിരിപ്പിനൊടുവില്‍ പത്തനാപുരം താലൂക്ക് ഇ.എസ്.ഐ ആശുപത്രി യാഥാർഥ്യമാകുന്നു

കുന്നിക്കോട്: കാല്‍ നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവില്‍ പത്തനാപുരം താലൂക്ക് ഇ.എസ്.ഐ ആശുപത്രി യാഥർഥ്യമാകുന്നു. നിർമാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനമോ തുടര്‍പ്രവര്‍ത്തനങ്ങളോ നടത്താതെ നാളുകളായി കാടുകയറി കിടക്കുകയായിരുന്നു ഈ കേന്ദ്ര പദ്ധതി. ബുധനാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതോടെ നടി​​െൻറ സ്വപ്നപൂർത്തീകരണം കൂടിയാവുമത്. 1993ല്‍ സ്ഥലമേറ്റെടുത്തെങ്കിലും നിർമാണം ഒച്ചിഴയും വേഗത്തിലാണ് പൂര്‍ത്തിയായത്. ഫണ്ടി​​െൻറ അപര്യാപ്തതയും സാമഗ്രികളുടെ അഭാവവും കാരണം തുടർപ്രവർത്തനങ്ങൾ പലതവണ നിര്‍ത്തിവെച്ചു. ഫണ്ട് ലഭ്യമാകാത്തത് പ്രധാന വെല്ലുവിളിയായി. 2013ൽ കൊടിക്കുന്നിൽ സുരേഷ് ഇടപെട്ട് ഇ.എസ്.ഐ കോർപറേഷനിൽനിന്ന് കെട്ടിടനിർമാണത്തിനായി തുക അനുവദിച്ചിരുന്നു. രണ്ടു കോടി രൂപയായിരുന്നു പദ്ധതി വിഹിതം. 2013 ഏപ്രിൽ 13ന് ആശുപത്രിക്കായി തറക്കല്ലിട്ടു. പുനലൂർ, പത്തനാപുരം മേഖലകളിൽ കിടത്തി ചികിത്സയുള്ള ഏക ഇ.എസ്.ഐ ആശുപത്രിയാണ് കുന്നിക്കോട്ട് നിർമാണത്തിലിരിക്കുന്നത്‌. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല. വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. രണ്ട് പരിശോധനമുറികൾ, ഫാർമസി, റിസപ്ഷൻ, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ഒബ്സർവേഷൻ, ഇൻജക്ഷൻ മുറികൾ, െറക്കോഡ്സ് സെക്ഷൻ, ഓഫിസ് മുറി എന്നിവയാണ് നിർമിച്ചിരിക്കുന്നത്. വാഹനപാർക്കിങ്ങിനായി പ്രത്യേകസംവിധാനവും ഒരുക്കിയിട്ടുണ്ട്. 2015 മാർച്ചിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാൽ, മാർബിൾ കിട്ടാനില്ലെന്ന കാരണത്താൽ പ്രവൃത്തി വീണ്ടും ഇഴഞ്ഞു. നിലവിൽ സമീപത്തെ വാടകകെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. നിരവധി തവണ ആശുപത്രിയുടെ നിർമാണം ദ്രുതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളും നടന്നു. കിഴക്കൻ മേഖലയിലെ ജനങ്ങൾ ഇപ്പോൾ കൊല്ലത്തെ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. തോട്ടം തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മലയോരമേഖലയിൽ ഇ.എസ്.ഐ ആശുപത്രി വേണമെന്ന ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
Tags:    
News Summary - താലൂക്ക് ഇ.എസ്.ഐ ആശുപത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.