പുഞ്ചിരിച്ചിറയില്‍ വീടുകള്‍ക്കുനേരെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

കൊട്ടിയം: മൈലക്കാട് പുഞ്ചിരിച്ചിറയില്‍ മാരകായുധങ്ങളുമായത്തെിയ സംഘം രണ്ട് വീടുകളും ഒരു ബൈക്കും അടിച്ചുതകര്‍ക്കുകയും നിരവധി പേരെ മര്‍ദിക്കുകയും ചെയ്തതായി പരാതി. വടക്കേ മൈലക്കാട് പുഞ്ചിരിച്ചിറ രഞ്ജിത് ഭവനില്‍ രതീഷ്, ലിജി ഭവനില്‍ ബൈജു എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ബൈജുവിന്‍െറ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും അക്രമികള്‍ കവര്‍ന്നു. ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. രതീഷിന്‍െറ വീട്ടില്‍ ആയുധങ്ങളുമായത്തെിയ സംഘം വീടിന്‍െറ കതകില്‍ തട്ടുകയും ശബ്ദം കേട്ട് പുറത്തുവന്ന രതീഷിന്‍െറ മാതാവ് ജയയേയും ഭാര്യ വിനീതയേയും ആക്രമിക്കുകയും ചെയ്തു. വീട്ടുസാധനങ്ങളും ജനാലകളും വീട്ടുമുറ്റത്തിരുന്ന ബൈക്കും അടിച്ചുതകര്‍ത്ത ശേഷമാണ് സംഘം മടങ്ങിയത്. സംഭവസമയം രതീഷ് വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തില്‍ വിനീതയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. രതീഷിന്‍െറ വീട് ആക്രമിച്ചശേഷമാണ് നൂറുമീറ്റര്‍ അകലെയുള്ള ബൈജുവിന്‍െറ വീട്ടിലത്തെി ആക്രമണം നടത്തിയത്. വീടിന്‍െറ കതക് തകര്‍ത്ത് അകത്തുകടന്ന സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയെടുത്ത് കടക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ക്ക് തൊട്ടുമുമ്പ് സുരേഷ് ഭവനില്‍ സുരേഷിന്‍െറ വീട്ടിലത്തെിയ സംഘം സുരേഷിനെ (26) വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടു പോയി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. തടയാനത്തെിയ സുരേഷിന്‍െറ പിതാവ് യേശുദാസന്‍ (60), മാതാവ് റോസിലി (56) എന്നിവര്‍ക്ക് പരിക്കേറ്റു. ഹണി ഭവനില്‍ പ്ളസ് ടുവിദ്യാര്‍ഥിയായ കിരണിനെയും (17) വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ചിരുന്നു. കഴിഞ്ഞ ഓണക്കാലത്തുണ്ടായ അടിപിടിയുടെ തുടര്‍ച്ചയായിരുന്നു ആക്രമണമെന്ന് പറയുന്നു. ഓണക്കാലത്ത് പുഞ്ചിരിച്ചിറയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയുരുന്നു. അന്ന് ഇരുകൂട്ടരെയും പൊലീസ്സ്റ്റേഷനില്‍ വിളിച്ചുവരുത്തി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സംഭവമറിഞ്ഞ് കൊട്ടിയം എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസ് എത്തി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    
News Summary - Several people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.