തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻെറ അനുമതി ലഭിച്ചതോടെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മേയ് 26 മുതൽ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമാനദണ്ഡം വന്ന ശേഷം പരീക്ഷകൾ ജൂൺ ആദ്യവാരത്തിൽ നടത്താൻ ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി ഉച്ചക്ക് വന്നതോടെയാണ് പരീക്ഷകൾ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. പരീക്ഷ നടത്തിപ്പിന് േകന്ദ്രാനുമതി ലഭ്യമാകാൻ ചില തടസ്സങ്ങളുണ്ടായിരുന്നെന്നും ഇപ്പോൾ അത് ലഭ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ മുൻകരുതലുകളും ഗതാഗത സൗകര്യവും സർക്കാർ ഒരുക്കും. പ്രത്യേകം എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽപെടുത്തിയാൽ പരിഹരിക്കും. കേന്ദ്രമാനദണ്ഡ പ്രകാരം കെണ്ടയിൻമൻെറ് സോണിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടെങ്കിൽ അവിടത്തെ പരീക്ഷാകേന്ദ്രം മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26 മുതലും ഹയർ സെക്കൻഡറി പരീക്ഷ 27 മുതലുമാണ് നടക്കുക. ലക്ഷദ്വീപിലെയും ഗൾഫിലെയും ഒമ്പത് വീതം സൻെററുകളിലും പരീക്ഷകൾ മാറ്റംകൂടാതെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.