????? ??????????? ?????? ?????? ??????? ????????? ????????

വിദ്യാലയ പരിസരങ്ങളിൽ പൊലീസ് പരിശോധന; ബൈക്കുകൾ പിടികൂടി

പാലോട്: വിദ്യാലയ പരിസരങ്ങളിൽ പാലോട് പൊലീസ് നടത്തിയ പരിശോധനയിൽ വലയിലായത് 25 ഒാളം ബൈക്കുകളും അതിലേറെ നിയമ ലംഘക രും. സ്​റ്റേഷൻ പരിധിയിലെ വിവിധ സ്കൂൾ പരിസരങ്ങളിൽ കഴിഞ്ഞ ദിവസം രാവിലെയും വൈകീട്ടുമായി നടത്തിയ പരിശോധനയിലാണ് ന ടപടി. സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് നന്ദിയോട് കള്ളിപ്പാറ തോട്ടുംപുറത്ത് വീട്ടിൽ ബൈജുവിനെ അറസ്​റ്റ്​ ചെയ്തു.

ഇരുചക്ര വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവർ, അമിത വേഗത്തിൽ സഞ്ചരിച്ചവർ, മദ്യപിച്ച് വാഹനം ഓടിച്ചവർ എന്നിങ്ങനെ എട്ടു പേർക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തു. ഹെൽമറ്റ് ധരിക്കാതെയും മറ്റ് ഗതാഗത നിയമങ്ങൾ ലംഘിച്ചും ഓടിച്ച 25 ഓളം വാഹനങ്ങൾ പിടികൂടി 13,000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് അറിയിച്ചു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.