വിദ്യാലയ പരിസരങ്ങളിൽ പൊലീസ് പരിശോധന; ബൈക്കുകൾ പിടികൂടി

  • നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയയാൾ അറസ്​റ്റിൽ

12:34 PM
13/11/2019
സ്കൂൾ പരിസരങ്ങളിൽ നിന്ന് പാലോട് പൊലീസ് പിടികൂടിയ ബൈക്കുകൾ

പാലോട്: വിദ്യാലയ പരിസരങ്ങളിൽ പാലോട് പൊലീസ് നടത്തിയ പരിശോധനയിൽ വലയിലായത് 25 ഒാളം ബൈക്കുകളും അതിലേറെ നിയമ ലംഘകരും. സ്​റ്റേഷൻ പരിധിയിലെ വിവിധ സ്കൂൾ പരിസരങ്ങളിൽ കഴിഞ്ഞ ദിവസം രാവിലെയും വൈകീട്ടുമായി നടത്തിയ പരിശോധനയിലാണ് നടപടി. സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് നന്ദിയോട് കള്ളിപ്പാറ തോട്ടുംപുറത്ത് വീട്ടിൽ ബൈജുവിനെ അറസ്​റ്റ്​ ചെയ്തു. 

ഇരുചക്ര വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവർ, അമിത വേഗത്തിൽ സഞ്ചരിച്ചവർ, മദ്യപിച്ച് വാഹനം ഓടിച്ചവർ എന്നിങ്ങനെ എട്ടു പേർക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തു. ഹെൽമറ്റ് ധരിക്കാതെയും മറ്റ് ഗതാഗത നിയമങ്ങൾ ലംഘിച്ചും ഓടിച്ച 25 ഓളം വാഹനങ്ങൾ പിടികൂടി 13,000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് പാലോട് ഇൻസ്പെക്ടർ  സി.കെ. മനോജ് അറിയിച്ചു.

Loading...
COMMENTS