കല്ലമ്പലം: ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി അഞ്ചംഗസംഘം പണം കവർന്ന കേസിൽ ഒളിവിലി രുന്ന പ്രതി പിടിയിൽ. നടയറ സംസം നഗർ തൈക്കാവിന് സമീപം നഹാസ് മൻസിലിൽ തക്കു എന്ന് വിളിക്കുന്ന നഹാസ് (31) ആണ് അറസ്റ്റിലായത്. അഞ്ചു മാസം മുമ്പ് കല്ലമ്പലം മാവിൻമൂട് െവച്ച് ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ കല്ലമ്പലം പൊലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളായ ചില്ലു എന്ന് വിളിക്കുന്ന വിഷ്ണു, സന്തു കൃഷ്ണൻ, ജിജിൻ, വിഷ്ണു എന്നിവരെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും അറസ്റ്റിലായെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.