നിയമന നിരോധനത്തിനെതിരെ പ്രതിഷേധം

കൊല്ലം: കാലാവധി തീരാൻ പോകുന്ന റാങ്ക് ലിസ്റ്റുകൾ നീട്ടി നൽകണമെന്നാവശ്യപ്പെട്ടും നിയമന നിരോധനത്തിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി പ്രതീകാത്മകമായി പി.എസ്.സിയുടെ ചിതാഭസ്മം നിമഞ്ജനം നടത്തി. റാങ്ക് ലിസ്റ്റിൽ ജോലി കാത്തിരിക്കുന്ന പാവങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിഷേധ നിമഞ്ജന സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. അസംബ്ലി പ്രസിഡൻറ് എ.എസ്. ശരത് മോഹൻ അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ല വൈസ് പ്രസിഡൻറ് കൗശിക് എം. ദാസ്, ഒ.ബി. രാജേഷ്, ശരത് കടപ്പാക്കട, അർജുൻ കടപ്പാക്കട, ഹർഷാദ്, സിദ്ധിഖ് കൊളമ്പി, സച്ചു പ്രതാപ്, മഹേഷ്മനു, ഗോകുൽ തുടങ്ങിയവർ നേതൃത്വം നൽകി. ധീരജവാന്മാര്‍ക്ക് സ്മരണാഞ്ജലി (ചിത്രം) കരുനാഗപ്പള്ളി: മനുഷ്യാവകാശ സാമൂഹിക നീതിഫോറം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അർപ്പിച്ചു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ദീപം കൊളുത്തി. താലൂക്ക് പ്രസിഡൻറ് മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ അധ്യക്ഷത വഹിച്ചു. ചൈനക്കെതിരെ പ്രതിഷേധം കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് എക്‌സ് സർവിസസ് ലീഗ്‌ കരുനാഗപ്പള്ളി താലൂക്കിലെ യൂനിറ്റിൻെറ നേതൃത്വത്തിൽ ചൈനക്കെതിരെ പ്രതിഷേധ പ്രകടനവും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രതിഷേധവും സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ പി. സതീശ് ചന്ദ്രൻ, താലൂക്ക് പ്രസിഡൻറ് കേണൽ ശശികുമാർ, സെക്രട്ടറി ജനാർദ്നൻപിള്ള എന്നിവർ നേതൃത്വം നൽകി. വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.