കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്​ നാട്ടുകാർക്ക് ദുരിതമാകുന്നു

(ചിത്രം) കുളത്തൂപ്പുഴ: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടുന്നത് പൊതുജനത്തിന് ദുരിതമാകുന്നു. കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളാണ് നിര്‍മാണത്തിലെ അപാകത മൂലം അടിക്കടി പൊട്ടുന്നത്. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ മടത്തറ മുതല്‍ കുളത്തൂപ്പുഴ വരെയും അഞ്ചല്‍ പാതകളിലും പലയിടങ്ങളിലും പൈപ്പ് പൊട്ടി ദിവസങ്ങളോളം ജലം ഒഴുകി പാഴാകുന്നത് നിത്യസംഭവമാണ്. ഇതിനിടയിലാണ് കഴിഞ്ഞദിവസം കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപം മലയോരഹൈവേയുടെ നടുവിലായി പൈപ്പ് പൊട്ടിയത്. സമ്മര്‍ദം താങ്ങാനാവാതെ പൈപ്പ് പൊട്ടുകയായിരുന്നു. സമീപത്തെ കൃഷിയിടത്തിലേക്ക് ഒലിച്ചിറങ്ങി അടുത്തിടെ നട്ടുപിടിപ്പിച്ച മരച്ചീനി കൃഷി നശിച്ചതായി ഉടമ പറഞ്ഞു. ഹൈവേയുടെ നടുവിലൂടെയാണ് പൈപ്പുകൾ കടന്നുപോകുന്നത്. ഇവ മാറ്റിസ്ഥാപിക്കാന്‍ നടപടി ആരംഭിച്ചെങ്കിലും കരാറുകാര്‍ പലഭാഗത്തും പഴയ പൈപ്പുകളിലൂടെ തന്നെയാണ് ഇപ്പോഴും ജലം ഒഴുക്കുന്നത്. ഗുണനിലവാരമില്ലാത്ത പൈപ്പും ആശാസ്ത്രീയമായ നിർമാണവുമാണ് പൈപ്പ് പൊട്ടാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം പത്തനാപുരം: ഇന്ധന വിലവർധനക്കെതിരെ കേരള യൂത്ത് ഫ്രണ്ട് (എം)ൻെറ ആഭിമുഖ്യത്തില്‍ കാളവണ്ടി തള്ളി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബിജു ടി. ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ഓൺലൈൻ പഠനമുറി ഉദ്ഘാടനം കുന്നിക്കോട്: കാര്യറ പബ്ലിക് ലൈബ്രറി ചലഞ്ച് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ശാസ്താ അനുസ്മരണവും ഓൺലൈൻ പഠനമുറിയുടെ ഉദ്ഘാടനവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ജിയാസുദ്ദീന്‍ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് അംഗം ശ്രീജാ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശാസ്താ അനുസ്മരണത്തിൻെറ ഭാഗമായി ഓർമ മരം നടീൽ പേരെത്ത് വീട്ടിൽ ഗംഗാധരൻ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.