കരുനാഗപ്പള്ളി: ലോക്ഡൗൺ കാലയളവിൽ അടച്ചിട്ട ഡ്രൈവിങ് സ്കൂളുകൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധം. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ അസോസിയേഷൻ പ്രസിഡൻറ് കെ. കമലാധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഇ. ഷിഹാബുദീൻ, സംസ്ഥാന കമ്മിറ്റി അംഗം ജവാദ്, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. സ്കൂളിന് സമീപത്തുനിന്ന് കോട പിടിച്ചെടുത്തു പത്തനാപുരം: അരുവിത്തറ സര്‍ക്കാര്‍ സ്കൂളിന് സമീപത്തുനിന്ന് കോട കണ്ടെടുത്തു. കരിമ്പനയ്ക്കല്‍ കലുങ്കിൻെറ അടിയിൽനിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 70 ലിറ്റർ കോടയാണ് കണ്ടെടുത്തത്. പത്തനാപുരം എക്സൈസ് നടത്തിയ പരിശോധനയിലാണ് കോട ശേഖരം ലഭിച്ചത്. കന്നാസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഇത് പൂര്‍ണമായും നശിപ്പിച്ചു. പത്തനാപുരം എക്സൈസ് റേഞ്ച് ഓഫിസിലെ കെ.വി. എബിമോൻ, പ്രേം നസീർ, എം. മനീഷ്, സജി ജോൺ, ഗോപൻ മുരളി, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 'തൊഴിലുറപ്പ് പദ്ധതി: 60 വയസ്സിന് മുകളിലുള്ളവർക്ക് തൊഴിൽ നിഷേധിക്കരുത്' കൊല്ലം: കോവിഡിൻെറ പേരിൽ 60 വയസ്സിന് മുകളിലുള്ള തൊഴിലുറപ്പ് തൊഴിലാളികളെ ജോലിയിൽനിന്ന് ഒഴിവാക്കരുതെന്ന് കെ.പി.സി.സി ജന. സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു. കോൺഗ്രസ് പോഷക സംഘടനകളുടെ ജില്ലതല നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്നവരിലേറെയും 50-60 വയസ്സിന് മുകളിലുള്ളവരാണ്. കുടുംബത്തിലെ ഏക ആശ്രയമായ ഇവർക്ക് ജോലി നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എ. ഷാനവാസ് ഖാൻ, എം.എം. നസീർ, വിപിനചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.