കഴക്കൂട്ടം-അടൂർ: മാതൃകാ സുരക്ഷാ ഇടനാഴി തയാറായി

തിരുവനന്തപുരം: പൊതുഗതാഗതമേഖലയിൽ പുതിയ മുന്നേറ്റം സൃഷ്ടിച്ച് മാതൃകാ സുരക്ഷാ ഇടനാഴി തയാറായി. മൂന്ന് ജില്ലകളിലും ഒമ്പത് നിയോജകമണ്ഡലങ്ങളിലും കൂടിയുമാണ് മാതൃകാ സുരക്ഷാ ഇടനാഴി കടന്നുപോകുന്നത്. കഴക്കൂട്ടം-തൈക്കാട് ലിങ്ക്-72 ബൈപാസ് റോഡും തൈക്കാട്-അടൂർ വരെയുള്ള എം.സി റോഡിൻെറ 78.65 കിലോമീറ്റർ ഭാഗവുമാണ് വികസിപ്പിച്ചത്. 146.67 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പദ്ധതിയുടെ ഭാഗമായി ഉപരിതലം പുതുക്കൽ, ഓട നിർമാണം, കലുങ്കുകളുടെ നിർമാണം, സംരക്ഷണഭിത്തി കെട്ടൽ, തുടങ്ങിയ അനവധി സിവിൽ പ്രവൃത്തികൾ 86.5 കോടി രൂപ ചെലവിൽ പൂർത്തീകരിച്ചു. 43.86 കോടി രൂപയുടെ റോഡ് സുരക്ഷാ പ്രവൃത്തികളും പൂർത്തീകരിച്ചു. ജങ്ഷൻ നവീകരണം, ക്രാഷ് ബാരിയറുകൾ, സ്കൂൾ സോൺ/ഗേറ്റ് വേ ട്രീറ്റ്മൻെറ്, സോളാർ സ്ട്രീറ്റ് ലൈറ്റ്, മിനി മാസ്റ്റ് ലൈറ്റ് മുതലായ നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. വാഹനാപകടം, അമിതവേഗം, നിയമ ലംഘനങ്ങൾ എന്നിവ കുറക്കാനും സംവിധാനം ശക്തമാക്കി. അപകടമരണനിരക്ക് കുറക്കാൻ പോസ്റ്റ് ക്രാഷ് ട്രോമാ കെയർ സംവിധാനവും തയാറാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.