നെൽകൃഷി ആരംഭിച്ചു

(ചിത്രം) അഞ്ചൽ: കിസാൻസഭ ഏരൂർ പ്രദേശികസഭയുടെയും സൗഹൃദം കർഷക സ്വയംസഹായ സംഘത്തിൻെറയും സംയുക്താഭിമുഖ്യത്തിൽ ഏരൂർ കണ്ണമംഗലം ഏലായിൽ . കിസാൻസഭ പുനർജനി കാർഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നെൽകൃഷി ജില്ല പ്രസിഡൻറ് പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം അസി.സെക്രട്ടറിയും സൗഹൃദം കർഷക സ്വയംസഹായ സംഘം പ്രസിഡൻറുമായ എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എം. സലീം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുഷാ ഷിബു, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുദേവൻ, മണ്ഡലം കമ്മിറ്റി അംഗം എം. ഷിബു, കിസാൻസഭ വില്ലേജ് പ്രസിഡൻറ് എസ്. ഷാജി എന്നിവർ സംസാരിച്ചു. പാഠപുസ്തകങ്ങൾ കുട്ടികളിലെത്തിച്ച് വയലാ യു.പി സ്കൂൾ അഞ്ചൽ: പഴയ പാഠപുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തിച്ചും ഓൺലൈനിലൂടെ ലഭ്യമാക്കിയും വയലാ എൻ.വി യു.പി സ്കൂൾ. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ പഴയ പാഠപുസ്തകങ്ങളാണ് വ്യക്തികളിൽ നിന്നും ലൈബ്രറികളിൽ നിന്നും കണ്ടെത്തി കുട്ടികൾക്ക് എത്തിച്ചത്. പഴയ തലമുറ പഠിച്ച തെന്നാലി രാമനും ഖലീഫ അലിയും ടൈഗറും ഉൾപ്പെടെയുള്ള കഥകൾ കുട്ടികൾക്ക് പുതിയ പുസ്തകങ്ങളായി. പാഠഭാഗങ്ങൾ കുട്ടികൾ വായിച്ച് വിലയിരുത്തിയതിൽ നിന്ന് മികച്ച വായനക്കാർക്ക് പ്രോത്സാഹനവും സ്കൂൾ ഒരുക്കിയിട്ടുണ്ട്. സ്കൂൾ പ്രഥാനാധ്യാപിക പി.ടി. ഷീജ, അധ്യാപകരായ കെ.വി. മനുമോഹൻ, ടി. സീമ തുടങ്ങിയവർ നേതൃത്വം നൽകി. ക്വാറി ഉപരോധം 130ാം ദിവസം പിന്നിട്ടു (ചിത്രം) വെളിയം: പാറമുതലാളിമാർക്കും സമ്പന്നർക്കും വേണ്ടി വഴങ്ങുന്ന സർക്കാരാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാറെന്ന് യു.ഡി.എഫ് ജില്ല കൺവീനർ രാജേന്ദ്രപ്രസാദ്. വെളിയം ആക്കാവിള പാറക്വാറിയിൽ 130 ദിവസമായി യു.ടി.യു.സിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂയപ്പള്ളി സി.ഐ വിനോദ്ചന്ദ്രൻെറ നേതൃത്വത്തിലുള്ള പൊലീസ് പ്രവർത്തകരെ നീക്കി. ശാലിനി അധ്യക്ഷത വഹിച്ചു. യു.ടി.യു.സി സംസ്ഥാനകമ്മിറ്റി അംഗം വെളിയം ഉദയകുമാർ, എം.എസ്. ബിജു, ഉമേഷ് വെളിയം, അശോകൻ, സിന്ധു നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.