ഒാ​േട്ടാമാറ്റിക്​ സാനിറ്റൈസർ മെഷീൻ സ്​ഥാപിച്ചു

(ചിത്രം) കണ്ണനല്ലൂർ: സ്പർശിക്കാതെതന്നെ കൈയിലേക്ക് സാനിറ്റൈസർ വരുന്ന പുതിയ സാങ്കേതിക ഉപകരണം കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചു. എസ്.എസ്.എഫ് വിദ്യാർഥി കൂട്ടായ്മ നിർമിച്ച യന്ത്രമാണ് പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചത്. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻകുമാർ കണ്ണനല്ലൂർ സെക്ടർ ഭാരവാഹികളിൽനിന്ന് ഏറ്റുവാങ്ങി. എസ്.എസ്.എഫ് സെക്ടറിലെ സുധീർഖാൻ കുളപ്പാടം, ഷെമീം മിസ്ബാഹി, സുൽഫിക്കർ കുളപ്പാടം, നൗഫൽ അസ്ഹരി, ഷാഫി കണ്ണനല്ലൂർ തുടങ്ങിയവരും എത്തിയിരുന്നു. സ്കൂൾ കെട്ടിടോദ്ഘാടനം പെരുമ്പുഴ: ഗവ.എൽ.പി.എസിന് നിർമിച്ച ഹൈടെക് കെട്ടിടം ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഒരു കോടി ചെലവിൽ സംസ്ഥാന തീരദേശ വികസനവകുപ്പാണ് കെട്ടിടം നിർമിച്ചത്. നിൽപ് സമരം മുളവന: വിവിധ വ്യാവസായിക തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ധന വിലവർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി പ്രവർത്തകർ മുളവന പോസ്റ്റ് ഓഫിസിന് മുന്നിൽ നിൽപ് സമരം നടത്തി. സംസ്ഥാന കൗൺസിലംഗം മുളവന രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് എം. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കേരള മഹിളാസംഘം മണ്ഡലം പ്രസിഡൻറ് സിന്ധു രാജേന്ദ്രൻ, ആർ. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.