കർഷക സഭ

(ചിത്രം) ചവറ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചവറ കൃഷിഭവൻ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. രാഹുൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശിവൻകുട്ടിപിള്ള അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ ഷീലാ ആൻറണി, ഫിഷറീസ് ഇൻസ്പെക്ടർ നിത്യ, വെറ്ററിനറി സർജൻ രമ ജി. ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. 'തഴുത്തലയിൽ വില്ലേജ് ഓഫിസറെ നിയമിക്കണം' കൊട്ടിയം: വില്ലേജ് ഓഫിസർ നിലവിലില്ലാത്തതിനെ തുടർന്ന് ജനം ദുരിതത്തിലായ തഴുത്തലയിൽ ഓഫിസറെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ് എ.എൽ. നിസാമുദീൻ, ബ്ലോക്ക്‌ വൈസ് പ്രസിഡൻറ് എ.എം. ഷെമീർഖാൻ, മുഖത്തല ഗോപിനാഥൻ, ജ്യോതിഷ്, ഷെമീർ, ചന്ദ്രൻ, അനിൽ എന്നിവർ വില്ലേജ് ഓഫിസിൽ എത്തി പ്രതിഷേധിച്ചു. സ്കൂൾ കെട്ടിടത്തിന് ശിലയിട്ടു ചാത്തന്നൂർ: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കൽ യു.പി സ്കൂളിൽ നിർമിക്കുന്ന ബഹുനില മന്ദിരത്തിൻെറ ശിലാസ്ഥാപനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. ജയപ്രകാശ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സിന്ധു, പ്രധാനാധ്യാപിക അജിതകുമാരി, സ്കൂൾ മാനേജർമാരായ ഗോപിനാഥപിള്ള, ലളിതാഭായി അമ്മ, പി.ടി.എ പ്രസിഡൻറ് സേതുലാൽ, സ്കൂൾ വികസന സമിതി കൺവീനർ സതീശൻ, ചെയർമാൻ മുകുന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.