ധർണ നടത്തി

കരുനാഗപ്പള്ളി: അമിത വൈദ്യുതി ചാർജിനെതിരെ സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അയണിവേലിക്കുളങ്ങര വില്ലേജ് ഓഫിസ് പടിക്കൽ . മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എല്‍.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുനമ്പത്ത് ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അയ്യങ്കാളി സ്മൃതിദിനാചരണം കരുനാഗപ്പള്ളി: കെ.പി.എം.എസ് കരുനാഗപ്പള്ളി യൂനിയന്‍ കമ്മിറ്റി അയ്യങ്കാളി സ്മൃതിദിനാചരണം സംഘടിപ്പിച്ചു. യൂനിയന്‍ സെക്രട്ടറി ഹരിദാസ് കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് തഴവ അനില്‍കുമാർ അധ്യക്ഷത വഹിച്ചു. മാർച്ച് നടത്തി കുളത്തൂപ്പുഴ: അനിയന്ത്രിതമായ ഇന്ധന വിലവർധനക്കെതിരെ കോൺഗ്രസ് കുളത്തൂപ്പുഴ വെസ്റ്റ് കമ്മിറ്റി കുളത്തൂപ്പുഴ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കുളത്തൂപ്പുഴ സലീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.