ഉന്തുവണ്ടി സമരം

പുനലൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനലൂരിൽ നടത്തി. ടി.ബി. ജങ്ഷനിൽ നിന്ന് ആരംഭിച്ച സമരം പോസ്റ്റ് ഓഫിസ് ജങ്ഷനിൽ സമാപിച്ചു. ഭാരതീപുരം ശശി, ബ്ലോക്ക് പ്രസിഡൻറ് സി. വിജയകുമാർ, മുൻ എം.എൽ.എ പുനലൂർ മധു തുടങ്ങിയവർ സംസാരിച്ചു. സ്മരണജ്വാല പുനലൂർ: ചൈനീസ് അക്രമത്തിൽ വീരമ്യത്യു വരിച്ച ധീരസൈനികർക്കായി എ.ഐ.വൈ.എഫ് സൗത്ത് മേഖലകമ്മിറ്റി പുനലൂരിൽ സ്മരണജ്വാല നടത്തി. സി.പി.ഐ പുനലൂർ മണ്ഡലം സെക്രേട്ടറിയറ്റ് അംഗം കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ലാൽകൃഷ്ണ, വി.എസ് പ്രവീൺകുമാർ, ശ്യാംരാജ്, ഷിജു,രാജേഷ്, അനന്ദു എന്നിവർ പങ്കെടുത്തു. തോട് നിർമിക്കുന്നതിൽ ദുരൂഹത -പ്രതിപക്ഷം പുനലൂർ: നഗരസഭയുടെ ചെമ്മന്തൂരിലെ സ്റ്റേഡിയം വക ഭൂമിക്ക് നടുവിലൂടെ പുതുതായി തോട് നിർമിക്കുന്നതിനെതിരെ പ്രതിപക്ഷം. ചെമ്മന്തൂർ സ്റ്റേഡിയത്തിനും പുതുതായി നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിനും ഇടയിലൂടെയാണ് കോൺക്രീറ്റ് ചെയ്ത് തോട് പണിയുന്നത്. മുകളിൽ സ്ലാബിട്ട് മണ്ണ് ഫില്ലിങ് കൂടി നടത്തുന്നതാണ് നിലവിൽ നടക്കുന്ന ജോലി. മൈതാനത്തിനുവേണ്ടി നഗരസഭ വിലക്ക് വാങ്ങിയ ഭൂമിയുടെ ഒരു വശത്തുകൂടി ഒഴുകിയിരുന്ന വെള്ളച്ചാൽ ഗതി മാറ്റി നഗരസഭയുടെ സ്റ്റേഡിയത്തിന് നടുവിലൂടെ മാറ്റാൻ ഒരു തീരുമാനവും കൗൺസിൽ എടുത്തിട്ടില്ല. ചില സ്വകാര്യ ഭൂമികളിൽ നിലവിലുള്ള വെള്ളക്കെട്ട് മാറ്റി നൽകുക മാത്രമാണ് ഇതിൻെറ ഉദ്ദേശ്യമെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. ചതുപ്പ് ഭൂമിക്ക് വിപണി വിലയിലുള്ള മൂല്യമാറ്റമാണ് ഈ നിർമാണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.