ആരോഗ്യ വകുപ്പി​െൻറ വീഴ്ച

ആരോഗ്യ വകുപ്പിൻെറ വീഴ്ച നെടുമങ്ങാട്: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആനാട്ടെ യുവാവ് വാർഡിൽ തൂങ്ങി മരിക്കാനിടയായത് മെഡിക്കൽ കോളജ് ആശുപത്രിയുടെയും ആരോഗ്യ വകുപ്പിൻെറയും ഗുരുതര വീഴ്ചയാണെന്ന് ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയനും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷും പത്ര സമ്മേളനത്തിൽ ആരോപിച്ചു. ആനാട്ടെ യുവാവിൻെറ മരണത്തിൻെറ ഉത്തരവാദിത്തം കോൺഗ്രസ് നേതാക്കളുടെ മേല്‍ അടിച്ചേൽപിക്കാനുള്ള സി.പി.എം നേതാക്കളുടെ ശ്രമം യാഥാര്‍ഥ്യങ്ങൾ മറച്ചു െവക്കാനുള്ള രാഷ്ട്രീയ നാടകമാണെന്ന് ജയനും സുരേഷും കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.