MUST ബാലരാമപുരം: കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ബാലരാമപുരം സബ് ജില്ല ഓൺലൈൻ പഠന സൗകര്യമില്ലാത്ത 50 കുട്ടികൾക്ക് പഠനാവസരം ഒരുക്കുന്നു. സബ് ജില്ലയിലെ നേമം ബ്രാഞ്ചിൽ 10 കുട്ടികൾക്ക് ടി.വി നൽകിക്കൊണ്ട് വിതരണോദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. കൗൺസിലർ സഫീറബീഗം, വാർഡ് മെംബർ ഗീതകുമാരി, കെ.എസ്.ടി.എ ജില്ല ട്രഷറർ പ്രസാദ് രാജേന്ദ്രൻ, ജില്ല എക്സിക്യൂട്ടിവ് എ.ആർ. തോമസ്, സബ് ജില്ല സെക്രട്ടറി ജി. വേണുഗോപാൽ, ബി.പി. രതീഷ്, പി.ജി. അനൂപ് കുമാർ, ആർ.പി. റോയ്, മിഥുൻ.വി. അശോക്, എസ്.കെ. മനോജ്, എച്ച്.എസ്. ദിനേശ് കുമാർ, കെ.വി. രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. photo file name: KSTA.jpg ബാലരാമപുരം സബ് ജില്ല ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി.വി നൽകിക്കൊണ്ട് വിതരണോദ്ഘാടനം തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.