ഏകദിന ഉപവാസം

നെയ്യാറ്റിൻകര: ദുരന്തം വിറ്റ് കശാക്കുന്ന മനുഷ്യത്വരഹിതമായ നയസമീപനങ്ങളാണ് ഇടതുപക്ഷ സർക്കാറിേൻറതെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ പറഞ്ഞു, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നിർത്തലാക്കുക, സർക്കാർ അനുമതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആർ.ഒ. അരുൺ, മണ്ഡലം പ്രസിഡൻറ് അഡ്വ. എസ്.പി. സജിൻലാൽ എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ. സൈമൺ, ജോസ് ഫ്രാങ്ക്ളിൻ, ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി ടി. വിജയകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ.വി. രതീഷ്, ആറാലുംമൂട് ഷഫീക്ക്, അരുൺ സേവ്യർ, അനിൽരാജ്, കോൺഗ്രസ് നേതാക്കളായ മാമ്പഴക്കര രാജശേഖരൻനായർ, ടി. സുകുമാരൻ, അഹമ്മദ് ഖാൻ, പുന്നയ്ക്കാട് സജു, ഗ്രാമം പ്രവീൺ, വഴിമുക്ക് ഹക്കീം, കവളാകുളം ശ്രീകുമാർ, മരുതത്തൂർ ഷിബു, തത്തിയൂർ അനിൽ, ഹെലൻ ബാബു, കെ.എസ്.യു ജില്ല ഭാരവാഹികളായ അജിൻ ദേവ്, വി.പി. വിഷ്ണു, ജി.ജി. പ്രഗീത്, ആദർശ് എന്നിവർ പങ്കെടുത്തു. ഉപവാസത്തിൻെറ സമാപനസമ്മേളനം മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.