കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ എട്ടിരുത്തിയിൽ ആശാവർക്കർക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി. തിങ്കളാഴ്ച റവന്യൂ, പഞ്ചായത്ത്, ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ യോഗം ചേർന്ന് രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പ്രദേശം കണ്ടെയ്ൻമൻെറ് സോണാക്കി മാറ്റുകയും കിള്ളി- തൂങ്ങാംപാറ, ബർമ റോഡ് എന്നീ രണ്ട് റോഡുകൾ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. രോഗി പോയിരുന്ന ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം കാട്ടാക്കട അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുമുക്തമാക്കി. ആശുപത്രി ജീവനക്കാർ നാല് ദിവസമായി ക്വാറൻറീനിലാണ് ഇവർ ഏഴ് ദിവസം കൂടി നിരീക്ഷണത്തിലായിരിക്കും. തുടർന്ന് ഇവരുടെ സ്രവ പരിശോധന നടത്തി നെഗറ്റിവാകുന്ന ജീവനക്കാരെ ഉപയോഗിച്ച് 22 മുതൽ ആരോഗ്യകേന്ദ്രം തുറക്കും. രോഗിയുടെ സമ്പർക്കപട്ടിക തയാറായി വരുന്നതേയുള്ളൂ. ഇവർ തട്ടുകട നടത്തുന്ന സ്ഥലത്തിന് അടുത്ത പാൽ സംസ്കരണ യൂനിറ്റിൽ പാൽ ടാങ്കർ ലോറികളിലെ വന്നുപോയ തൊഴിലാളികളുടെ പട്ടികയും ശേഖരിക്കുന്നുണ്ട്. പല ദിവസങ്ങളിൽ വ്യത്യസ്ത ആൾക്കാരാണ് ഈ ലോറികളിൽ വന്നുപോകുന്നതെന്നാണ് വിവരം. ഇവരിൽ ഭൂരിപക്ഷവും ഭക്ഷണത്തിന് ആശ്രയിച്ചിരുന്നത് ഇവരുടെ കടയാണ്. അതിനാൽ രോഗത്തിൻെറ ഉറവിടം കണ്ടെത്തുക ശ്രമകരമാണ്. ഇതിനിടെ കാട്ടാക്കട, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തുകളിൽ നടത്തിയ റാപിഡ് പരിശോധനയിൽ 65 വയസ്സ് കഴിഞ്ഞ മൂന്നുപേർ പോസിറ്റിവായതായി വിവരമുണ്ട്. കാട്ടാക്കട ചാരുപാറയിൽ 85 വയസ്സ് കഴിഞ്ഞ ആളും പരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ കുറ്റിച്ചലിൽ 65 വയസ്സ് കഴിഞ്ഞ രണ്ട് പേർക്കുമാണ് പോസിറ്റിവായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.