കല്ലമ്പലം: സ്കൂൾ വിദ്യാർഥികൾക്ക് സ്വന്തം വരുമാനത്തിൽനിന്ന് പഠനോപകരണങ്ങൾ വാങ്ങിനൽകുന്ന അധ്യാപക സംഘടനയുടെ ജനക്ഷേമപ്രവർത്തനങ്ങൾ മാതൃകാപരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്. അധ്യാപകസംഘടനയായ കേരള സ്കൂൾ ടീച്ചേഴ് മൂവ്മൻെറിൻെറ ഹൃദയാക്ഷരം- 2020 പഠനകിറ്റുകളുടെ വിതരണോദ്ഘാടനം ഞാറയിൽകോണം വലിയകുന്ന് കോളനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികൾക്കായി കെ.എസ്.റ്റി.എം നടത്തുന്ന പഠനോപകരണ വിതരണ പദ്ധതിയാണ് ഹൃദയാക്ഷരം 2020. കേരളത്തിൽ നൂറ് ഉപജില്ലാ കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വലിയകുന്ന് കോളനിയിലെ നാൽപ്പത് വിദ്യാർഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്തു. കെ.എസ്.ടി.എം സംസ്ഥാന സെക്രട്ടറി എ.എ. കബീർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എസ്.ടി.എം ജില്ലാ പ്രസിഡൻറ് സുമയ്യ കൊച്ചുകലുങ്ക് അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ട്രഷറർ എം. ഖുത്തുബ്, വർക്കല മണ്ഡലം ട്രഷറർ ഹക്ക്, എഫ്.െഎ.ടി.യു ജില്ല കമ്മിറ്റി അംഗം സലിം ഞാറയിൽകോണം, അമീർകണ്ടൽ, സാജൻ, ഷമീർ, നസീല എന്നിവർ സംസാരിച്ചു. ഫോട്ടോ: കെ.എസ്.ടി.എമ്മിൻെറ പഠനകിറ്റുകളുടെ വിതരണോദ്ഘാടനം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് നിർവഹിക്കുന്നു IMG-20200615-WA0056
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.