തിരുവനന്തപുരം: അടിസ്ഥാനസൗകര്യങ്ങളും പതിവ് രോഗികള്‍ക്ക് ചികിത്സലഭിക്കാനുള്ള പകരം സംവിധാനങ്ങളും ഏര്‍പ്പെടുത്താതെ പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയെ കോവിഡ് ചികിത്സാ കേന്ദ്രമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാനസൗകര്യങ്ങള്‍ വർധിപ്പിക്കാതെയും ഐ.സി.യു കാര്‍ഡിയോളജി സൗകര്യം ഏര്‍പ്പെടുത്താതെയും ഐ.സി.എം.ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൊറോണ കേന്ദ്രമാക്കുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം കമ്മിറ്റി പേരൂര്‍ക്കട ആശുപത്രിക്ക് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ആരോഗ്യരംഗത്ത് ഗുരുതരമായ അനാസ്ഥയാണ് കാണാനാകുന്നത്. മറ്റ് രോഗികളെ നോക്കാന്‍പോലും ആളില്ലാത്ത അവസ്ഥയാണുള്ളത്. കോവിഡ് രോഗികള്‍ക്കുവേണ്ടി രണ്ടരലക്ഷം കിടക്കകള്‍ തയാറാക്കിയെന്ന് പറഞ്ഞ ഗവണ്‍മൻെറ് ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. കോവിഡിൻെറ മറവിലും സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ഡി. സുദര്‍ശനന്‍ അധ്യക്ഷതവഹിച്ചു. കെ. മുരളീധരന്‍ എം.പി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, കെ. മോഹന്‍കുമാര്‍, നേതാക്കളായ ശാസ്തമംഗലം മോഹന്‍, രാജന്‍ കുരുകള്‍, കണ്ണമ്മൂല മധു, ഷംസീര്‍, പി.എസ്. പ്രസാദ്, വല്ലിയവിള റഹീം, വട്ടിയൂര്‍ക്കാവ് മോഹന്‍, വട്ടിയൂര്‍ക്കാവ് അനില്‍കുമാര്‍, മണ്ണാംമൂല രാജന്‍, നാരായണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയെ കോവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് മുന്നിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധപരിപാടി ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.