ഓൺലൈൻ പഠന സൗകര്യമൊരുക്കി സൺഡേ സ്കൂൾ

നെയ്യാറ്റിൻകര: പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി പാറശ്ശാല ചെറുവാരക്കോണം ആബ്സ് മെമ്മോറിയൽ ചർച്ച് സൺഡേ സ്കൂൾ. സാമുവൽ എൽ.എം.എസ് എൽ.പി.എസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാല് കുട്ടികൾക്കാണ് ടെലിവിഷൻ സൗജന്യമായി നൽകിയത്. ടെലിവിഷൻ സെറ്റുകൾ സ്കൂൾ പ്രധാനാധ്യാപകൻ ഫസലിന് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനി ആൻറണി കൈമാറി. ബി.പി.ഒ എസ്. കൃഷ്ണകുമാർ, അധ്യാപകരായ എസ്. അജികുമാർ, എ.എസ്. മൻസൂർ, ആർ.എസ്. ബൈജുകുമാർ, വിത്സൻ, പി.ടി.എ പ്രസിഡൻറ് ഷീല, ഭാരവാഹികളായ ജോൺ ജെയിംസ്, എൽ. ഷെറീന, അലൻ, ഷിജിൻ ബോസ്, മെർലിൻ ജോൺസ്, ബിജോയ് എന്നിവർ പങ്കെടുത്തു. ചിത്രം 20200615_143739 എൽ.എം.എസ് എൽ.പി.എസിന് ആബ്സ്മെമ്മോറിയൽ ചർച്ച് സൺഡേ സ്കൂൾ നൽകുന്ന ടെലിവിഷൻ സെറ്റുകൾ അനി ആൻറണി ഹെഡ്മാസ്റ്റർ ഫസിലിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.