ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധശൃംഖല

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് ദിവസമായി രാജ്യത്ത് തുടരുന്ന പെേട്രാൾ-ഡീസൽ വില വർധനക്കെതിരെ സർവിസ് സംഘടനകളുടെ ജോയൻറ് കൗൺസിൽ സംസ്ഥാനതലത്തിൽ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഹോട്സ്പോട്ടുകൾ ഒഴികെയുള്ള നൂറിലധികം കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധപരിപാടി നടത്തിയത്. തിരുവനന്തപുരത്ത് ഏജീസ് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധം ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ കെ. ഷാനവാസ്ഖാൻ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, സെക്രട്ടേറിയറ്റംഗം ജി. സുധാകരൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. നജീം, പി. ഹരീന്ദ്രനാഥ്, എസ്.ആർ. രാഖേഷ്, ആർ. സിന്ധു, യു. സിന്ധു, ജില്ല ഭാരവാഹികളായ കെ. ശിവരാജൻ, വി. ശശികല, ബി. ശ്രീജു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.