തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ കർശന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളോടെ സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളിൽ ഡിപ്ലോമ പരീക്ഷകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിൽ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒരു കേന്ദ്രത്തിലുമായി 54,453 വിദ്യാർഥികൾ പരീക്ഷയെഴുതി. അടുത്തയാഴ്ച സപ്ലിമൻെററി പരീക്ഷകളും നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. കുട്ടികൾക്ക് അവരുടെ വാസസ്ഥലത്തിന് സമീപം പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നു. 18,637 വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ലക്ഷദ്വീപിലെ കേന്ദ്രത്തിൽ 50 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ചോദ്യപേപ്പറുകൾ ഓൺലൈനായി പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.