എല്ലാ ആധുനിക സൗകര്യങ്ങളും കേരള ബാങ്കില്‍ ഒരുക്കും ^ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

എല്ലാ ആധുനിക സൗകര്യങ്ങളും കേരള ബാങ്കില്‍ ഒരുക്കും - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം: സാധാരണ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനകരമായ ബാങ്കായിരിക്കും കേരള ബാങ്കെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നാടിൻെറ അതിജീവനപ്പോരാട്ടത്തിന് കേരള ബാങ്ക് കരുത്തുപകരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാവിധ ആധുനിക ബാങ്കിങ് സേവനങ്ങളും കേരള ബാങ്കില്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ബാങ്കിൻെറ ഓഫിസുകളുടെ പുനഃക്രമീകരണത്തിൻെറ ഭാഗമായി നിലവില്‍ വന്ന തിരുവനന്തപുരം റീജനല്‍ ഓഫിസിൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണവകുപ്പ് സെക്രട്ടറി മിനി ആൻറണി, സി.ഇ.ഒ. പി.എസ്. രാജന്‍, സി.ജി.എം കെ.സി. സഹദേവന്‍, ജനറല്‍ മാനേജർമാരായ എസ്. കുമാര്‍, സി. സുനില്‍ ചന്ദ്രന്‍, എ.ആര്‍. രാജേഷ്, റീജനല്‍ ഓഫിസ് ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് കെ. മോഹനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.