തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗൺ ദിനമായ ഞായറാഴ്ച തലസ്ഥാനത്ത് വിലക്ക് ലംഘനം നടത്തിയ 93 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. അനാവശ്യയാത്ര നടത്തിയ 60 വാഹനങ്ങളും പിടിച്ചെടുെത്തന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. കൂടാതെ, സർക്കാറിൻെറയും പൊലീസിൻെറയും നിരന്തരമായ നിർദേശം അവഗണിച്ചുകൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 213 പേർക്കെതിരെ പെറ്റിക്കേസുകൾ എടുത്തു. കൂടുതൽ കേസുകൾ തമ്പാനൂർ, പൂജപ്പുര പൊലീസ് സ്റ്റേഷനുകളിലാണ്. വാഹനങ്ങൾ പിടിച്ചെടുത്തിൽ 44 ഇരുചക്രവാഹനങ്ങളും അഞ്ച് ആട്ടോകളും 11 കാറുകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.