കവി ഓരനല്ലൂർ ബാബു സർവിസിൽനിന്ന് വിരമിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ 27 വർഷത്തെ സേവനം പൂർത്തിയാക്കി ചിറക്കര പ്രഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടറായി ഓരനല്ലൂർ ബാബു വിരമിക്കുന്നു. കവിയും എഴുത്തുകാരനുമായ ഇദ്ദേഹം ആരോഗ്യസംബന്ധമായ നിരവധി കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അഞ്ച് കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. നാവായിക്കുളം മലയാളവേദി സാംസ്കാരികവേദിയുടെ സംഘാടകൻ കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.