തിരുവനന്തപുരം: ലോക പുകയില വിരുദ്ധ ദിനത്തിൽ കാൻസർ ബോധവത്കരണത്തോടനുബന്ധിച്ച് ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അർബുദമുക്ത കേരളം സന്ദേശമുയർത്തി നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീജയകുമാർ, ബി.ജെ.പി നേതാവ് അഡ്വ. ജെ.ആർ. പത്മകുമാർ, കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ല സെക്രട്ടറി ഷാജു വി.ജെ, പുന്നപുരം വാർഡ് കൗൺസിലർ മായ രാജേന്ദ്രൻ, പുന്നപുരം റസിഡൻറ് അസോസിയേഷൻ ഭാരവാഹികൾ, ജീവനം കാൻസർ സൊസൈറ്റി ഭാരവാഹികളായ ശരത്, രതീഷ്കുമാർ, കിഷോർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.