വെട്ടുവിള കോളനിയില്‍ സംഘര്‍ഷം അഞ്ചുപേര്‍ക്ക് വെട്ടേറ്റു

വെഞ്ഞാറമൂട്: വെട്ടുവിള കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. വെട്ടുവിള മുക്കംപാല വിള വീട്ടില്‍ ശരത് ചന്ദ്രന്‍ (38), മാരിയത്ത് വീട്ടില്‍ സുനില്‍ (38), മാരിയത്ത് വീട്ടില്‍ സുരേഷ് (32), മനീഷ് (32), വെട്ടുവിള വീട്ടില്‍ ലീല (44) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശനിയാഴ്ച രാവിലെയുണ്ടായ അക്രമണത്തിൻെറ തുടര്‍ച്ചയായി വൈകീട്ടുണ്ടായ അക്രമണത്തിലാണ് അഞ്ചുപേര്‍ക്കും പരിക്കേറ്റത്. മുന്‍ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പരിക്കേറ്റവരില്‍ ശരത്ചന്ദ്രൻെറ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കന്യാകുളങ്ങര സാമൂഹികാരോഗ്യത്തിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് ആറുപേര്‍ക്കെതിരെ കേസെുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.