പ്രവേശനോത്സവവും പഠന പ്രവർത്തനങ്ങളും ഓൺലൈനിൽ ഒരുക്കി കിളിമാനൂർ എൽ.പി.എസ്

കിളിമാനൂർ: ലോക്ഡൗൺ കാലത്ത് സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾ ഓൺലൈനിൽ ഒരുക്കി കുട്ടികളെ കാത്തിരിക്കുകയാണ് കിളിമാനൂർ ഗവ.എൽ.പി സ്കൂൾ. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ക്ലാസിന് പുറമേ, സ്കൂൾ വാട്സ്ആപ് വഴിയും വെക്കേഷൻ കാലത്ത് തയാറാക്കിയ അരങ്ങ് ചാനൽ വഴിയുമാണ് പഠന പ്രവർത്തനങ്ങൾ കുട്ടികളിൽ എത്തിക്കുന്നതെന്ന് പ്രഥമാധ്യാപിക ടി.വി. ശാന്തകുമാരിയമ്മ പറഞ്ഞു. മൊബൈൽ ഫോൺ, കേബിൾ ടി.വി സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികൾക്കായി അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച സഞ്ചരിക്കുന്ന പാഠശാല വഴിയും ക്ലാസ് നൽകും. മധ്യവേനലവധി കാലത്ത് അരങ്ങ് എന്ന പേരിൽ ആരംഭിച്ച യുട്യൂബ് ചാനലിന് വിദ്യാഭ്യാസ മേഖലയിൽ നിന്ന് വലിയ പ്രശംസയും നേടാൻ കഴിഞ്ഞതായി അധ്യാപകൻ എം.സി അഭിലാഷ് പറഞ്ഞു. ചിത്രവിവരണം: KMR Photo 31-1 a.jpg കിളിമാനൂർ ഗവ.എൽ.പി.എസ് ആരംഭിച്ച അരങ്ങ് ഓൺലൈൻ ചാനലിൽ പങ്കെടുക്കുന്ന കുട്ടികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.