കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വില്ലുമംഗലം ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ടുകാരണം നടക്കാൻ കഴിയാത്ത അവസ്ഥ. നൂറുകണക്കിന് ആളുകൾ മാർക്കറ്റിൽ പോകുന്നതിനും ക്ഷേത്രത്തിൽ വരുന്നതിനും പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനും ഉപയോഗിക്കുന്നതാണ് ഇൗ വഴി. വർഷങ്ങളായി വെള്ളം ഒഴുകിപ്പോയിരുന്ന ചാലുകൾ സ്വകാര്യവ്യക്തി മണ്ണിട്ടുനികത്തി മതിൽ കെട്ടി. കവലയൂരിൽ ജങ്ഷനിൽ നിന്നുവരുന്ന വെള്ളം പോകാൻ സാധിക്കാതെ വില്ലുമംഗലം ക്ഷേത്രത്തിന് സമീപം കെട്ടിനിൽക്കുന്നു. മഴ ശക്തമാകുമ്പോൾ തൊട്ടടുത്ത വീടുകളിൽ വെള്ളം കയറുവാനും സാധ്യതയുണ്ട്. പഞ്ചായത്തിൽ പരാതി നൽകുകയും വാർഡ് മെംബറെ അറിയിക്കുകയും ചെയ്തു. ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. vellkett ചിത്രം: മണമ്പൂരിൽ വില്ലുമംഗലം ക്ഷേത്രത്തിന് സമീപത്തെ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.