കല്ലമ്പലം: സർക്കാർ ആഹ്വാനം ചെയ്ത പരിസര ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കടുവയിൽ സൗഹൃദ റെസിഡൻറ്സ് അസോസിയേഷൻ കടുവയിൽ മുതൽ പുത്തൻകോട് വരെയും അവിടുന്ന് തോട്ടയ്ക്കാട് പാലം വരെയുമുള്ള നാല് കിലോമീറ്റർ റോഡിനിരുവശവുമുള്ള പാഴ്ചെടികൾ ഉൾെപ്പടെ വെട്ടി വൃത്തിയാക്കി ശുചീകരണം നടത്തി. 250ഓളം വരുന്ന ജീവിതത്തിലെ വിവിധ തുറകളിൽ ജോലിചെയ്യുന്ന ഡോക്ടർമാർ മുതൽ സ്കൂൾ വിദ്യാർഥികൾ വരെയുള്ള കുടുംബാംഗങ്ങൾ ലോക്ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് അവരവരുടെ വീടിനു മുൻവശമുള്ള റോഡിൻെറ ശുചീകരണത്തിൽ ഒരേ സമയം പങ്കുചേർന്നപ്പോൾ രണ്ടുമണിക്കൂർ കൊണ്ട് നാല് കിലോമീറ്റർ ശുചീകരണം പൂർത്തിയാക്കുവാൻ അസോസിയേഷന് സാധിച്ചു. പ്രസിഡൻറ് പി.എൻ. ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള, ഭാരവാഹികളായ റാഫി, ഷാജി പുന്നവിള, ശ്രീകുമാർ, മോഹനൻ, നാസർ, സോശേഖരൻ, ഷാജഹാൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിത്രം: IMG-20200531-WA0007.jpg സൗഹൃദ റെസിഡൻറ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ നടന്ന ശുചീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.