പാറമടകൾക്ക്​ വൈല്‍ഡ് ലൈഫ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വ്യാപക ക്രമക്കേടെന്ന്

കാട്ടാക്കട: തലസ്ഥാനജില്ലയിലെ പാറമടകൾക്ക് വൈല്‍ഡ് ലൈഫ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വ്യാപക ക്രമക്കേടെന്നും ഇവ പുനഃപരിശോധിക്കണമെന്നും ആവശ്യമുയരുന്നു. ലോക്ഡൗണ്‍ കാലത്ത് ജില്ലയിലെ നിരവധി പാറമടകൾക്ക് ചട്ടം ലംഘിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. വന്യജീവിസേങ്കത അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ പരിധിയ്ക്ക് പുറത്താണ് ഇൗ പാറമടകളെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലാണ് ക്രമക്കേട്. ജില്ലയിൽ പേപ്പാറ, നെയ്യാര്‍ഡാം വന്യജീവിസേങ്കതങ്ങളില്‍ നിന്നാണ് ജില്ലയിലെ പാറമട ഉടമകള്‍ സര്‍ട്ടിഫിക്കറ്റുകൾ നേടിയത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം പ്രവര്‍ത്തനം തുടങ്ങുന്നതിനായുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുന്നതിനിടെ ചില പ്രദേശങ്ങളില്‍ നാട്ടുകാര്‍ സമരവും ആരംഭിച്ചു. നെയ്യാര്‍ഡാം വന്യജീവിസേങ്കത ഓഫിസിന് വിളിപ്പാടകലെയുള്ള കണ്ടന്‍തിട്ടയിലുള്ള പാറമട പോലും അനുകൂല സര്‍ട്ടിഫിക്കറ്റ് നേടിയതായാണ് വിവരം. കണ്ടന്‍തിട്ടയില്‍ പാറകള്‍ പൊട്ടിക്കുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഇവിടെ നിന്ന് ക്രഷര്‍ ഉൽപന്നങ്ങള്‍ പുറത്തേക്ക് പോകുന്നതായാണ് വിവരം. വേങ്ങോട്, പാലിയോട്, കണ്ടംതിട്ട, അരുവിക്കര, വെള്ളറട നീതിമല, കാക്കാതൂക്കി, പെരുങ്കടവിള, ആനാവൂര്‍, ഉഴമലയ്ക്കല്‍ തുടങ്ങിയുള്ള പ്രദേശത്തെ പാറമടകളില്‍ നിന്നും വെടിയൊച്ച കേള്‍ക്കാന്‍ ഇനി അധിക നാള്‍ കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചന. വിഴിഞ്ഞം തുറമുഖത്തിനായി കല്ലെത്തിക്കാൻ കാത്തിരിക്കുകയാണ് പാറമട സംഘങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.