പഞ്ചായത്തുകളിൽ വിത്ത്​ ചന്തകൾ

കാട്ടാക്കട: സുഭിക്ഷ കേരളത്തിനായി സ്വയം പര്യാപ്തം എൻെറ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വെള്ളിയാഴ്ച മുതൽ വിത്ത് ചന്തകൾ സംഘടിപ്പിക്കുന്നു. ജൈവസമൃദ്ധി പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ വരുന്ന ഓണക്കാലത്തിനാവശ്യമായ പച്ചക്കറികളും മറ്റു ഉൽപന്നങ്ങളും മണ്ഡലത്തിൽ തന്നെ ഉൽപാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 96 ഹെക്ടർ പ്രദേശങ്ങളിൽ വാർഡ്തല യോഗങ്ങൾ സംഘടിപ്പിച്ചു. ഈ സ്ഥലങ്ങളിലേക്കാവശ്യമായ മേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും കർഷകർക്ക് ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിനായാണ് വിത്ത് ചന്തകൾ സംഘടിപ്പിക്കുന്നത്. വിത്തുകൾ പരസ്പരം കൈമാറുന്നതിനും ആവശ്യക്കാർക്ക് ന്യായവിലയിൽ വിത്തുകൾ വാങ്ങുന്നതിനും ഇതിലൂടെ സാധിക്കും. വിത്തുകളും നടീൽ വസ്തുക്കളും വിൽക്കാനാഗ്രഹിക്കുന്നവരും വിത്തും നടീൽ വസ്തുക്കളും ആവശ്യമുള്ളവരും അതത് പഞ്ചായത്തിലെ കൃഷി ഓഫിസർമാരുമായി മുൻകൂട്ടി ബന്ധപ്പെടാവുന്നതാണ്. കാട്ടാക്കട, മാറനല്ലൂർ, വിളപ്പിൽ, പള്ളിച്ചൽ പഞ്ചായത്തുകളിൽ വെള്ളിയാഴ്ചയും വിളവൂർക്കൽ പഞ്ചായത്തിൽ മെയ് 30നും മലയിൻകീഴ് പഞ്ചായത്തിൽ ജൂൺ ഒന്നിനും വിത്ത് ചന്തകൾ പ്രവർത്തിക്കും. കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിൽ കൃഷി ഓഫിസിന് മുന്നിലും പള്ളിച്ചൽ പഞ്ചായത്തിൽ ബംഗ്ലാവ് മന്ദിരത്തിലും വിളപ്പിൽ, വിളവൂർക്കൽ, മലയിൻകീഴ് പഞ്ചായത്തുകളിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലുമാണ് വിത്ത് ചന്ത ചേരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.