എം. ഷിബു തിരുവനന്തപുരം: കോവിഡ് കാലത്തെ കേരളത്തിലെ പ്രതിരോധ ദൗത്യത്തിൻെറ വിലയിരുത്തലും ഇനിയും ശ്രദ്ധ പതിയേണ്ടതിലേക്കുമുള്ള വിരൽചൂണ്ടലുമായി ആരോഗ്യപ്രവർത്തകരിലെ സർവേ. സർക്കാർ-സ്വകാര്യ മേഖലയിലെ ഡോക്ടർമാർ അടക്കം 302 പേരെ ഉൾപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് അലുംനി അസോസിയേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനാണ് സർവേ നടത്തിയത്. കോവിഡിനെ നേരിടുന്നതിലുള്ള സർക്കാർ സജ്ജീകരണങ്ങളിൽ സർവേയിൽ 81 ശതമാനം പേരും തൃപ്തി രേഖപ്പെടുത്തി. ലോക്ഡൗൺ നിയന്ത്രണങ്ങൾ, സമ്പർക്കപ്പട്ടിക കണ്ടെത്തൽ, കാര്യക്ഷമമായ ക്വാറൻറീൻ എന്നിവ രോഗപ്രതിരോധത്തിന് സഹായകരമായി എന്ന് 98 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം മടങ്ങിയെത്തുന്നവരെ വീടുകളിലെ ക്വാറൻറീന് പകരം സർക്കാർ കേന്ദ്രങ്ങളിലെ ക്വാറൻറീനിലേക്ക് മാറ്റണമെന്ന് സർവേ നിർദേശിക്കുന്നു. നേരിയ ലക്ഷണങ്ങളുള്ളവരെ മെഡിക്കൽ കോളജിന് പകരം മറ്റ് കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കണം. കോവിഡ് േരാഗികളിലെ ആവശ്യമില്ലാതെ ആർ.ടി. പി.സി.ആർ പരിശോധന ഒഴിവാക്കണം. മെഡിക്കൽ കോളജുകളുടെ തലപ്പത്തുള്ളവരിൽനിന്ന് താഴേത്തട്ടിലേക്കുള്ള ആശയവിനിമയത്തിലെ കുറവ് പരിഹരിക്കണമെന്നും സർവേ അഭിപ്രായപ്പെടുന്നു. സർവേയിൽ പെങ്കടുത്തവരിൽ 61 ശതമാനം പേർക്കും കോവിഡ് പരിശോധന, കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് മതിയായ പരിശീലനം കിട്ടിയവരാണ്. 46 ശതമാനം സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങളിലൂടെ പരിശീലനം നേടിയപ്പോൾ, 22 ശതമാനം സ്വന്തം നിലയ്ക്ക് ഇൻറർനെറ്റ് സൗകര്യങ്ങളോ പുസ്തകങ്ങേളാ അവലംബമാക്കി. മികച്ച വിവരകൈമാറ്റം നടക്കുന്നുവെന്ന് 88 ശതമാനവും അടിവരയിട്ടപ്പോൾ, എല്ലാവർക്കും മതിയായ പരിശീലനം കിട്ടിയോ എന്ന ചോദ്യത്തിന് അനുകൂലമായി പ്രതികരിച്ചത് 58 ശതമാനമാണ്. സർവേയിൽ പെങ്കടുത്തവരിൽ 98-99 ശതമാനം പേരും വൈറസ് പ്രതിരോധത്തിന് സുരക്ഷമുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.