നിയന്ത്രണങ്ങളിൽ പിടിമുറുക്കുന്നു: നെഞ്ചിടിപ്പേറ്റി കോവിഡ്​ കണക്കുകൾ

തിരുവനന്തപുരം: ആശ്വസിക്കാൻ ഒട്ടും വക നൽകാതെ നെഞ്ചിടിപ്പേറ്റി സംസ്ഥാനത്തെ കോവിഡ് കണക്കുകൾ. ഇതുവെര റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പോസിറ്റിവ് കേസുകളാണ് ശനിയാഴ്ച കേരളത്തിലുണ്ടായത്. ഒരുദിവസം ഏഴ് ആരോഗ്യപ്രവർത്തകർക്ക് േരാഗം സ്ഥിരീകരിക്കുന്നതും സംസ്ഥാന കോവിഡ് പ്രതിരോധ പ്രയാണത്തിൽ ഇതാദ്യം. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ചുമായി താരതമ്യം ചെയ്യുേമ്പാൾ ഇപ്പോഴും സ്ഥിതി കൂടുതൽ സങ്കീർണമാണെന്നാണ് ആരോഗ്യവകുപ്പിൻെറ വിലയിരുത്തൽ. ഇളവുകൾ തുടരുന്നതിനെക്കുറിച്ച് ഗൗരവതരമായി പുനരാലോചനകൾ അനിവാര്യമായിരിക്കുകയാണെന്ന് ആേരാഗ്യരംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. രോഗപ്പകർച്ച നിയന്ത്രണവിധേയമല്ലെന്ന് കണ്ടാൽ നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകാമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നേരേത്തതന്നെ നിർദേശം നൽകിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെ ഹോട്സ്പോട്ടുകളിൽ നിന്നുള്ള കേരളത്തിലേക്കുള്ള മടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ആലോചനകളുണ്ട്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരെക്കാൾ കൂടുതൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന സാഹചര്യത്തിൽ വിശേഷിച്ചും. ശനിയാഴ്ചയിലെ മാത്രം കണക്കെടുത്താൽ പോസിറ്റിവായ 62 പേരിൽ 31 പേരും ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. 18 പേർ വിദേശത്ത് നിന്നും. ശേഷിക്കുന്നവർക്ക് സമ്പർക്കത്തിലൂടെയും. എം.ഷിബു - 16 ൽ നിന്ന് 275 ലേക്ക് രണ്ടാഴ്ച ദൂരം േമയ് ആദ്യത്തിൽ കോവിഡ് രോഗികളുടെ എണ്ണം 16 ആയിരുന്നു. കേസുകൾ മൂന്ന് ജില്ലകളിൽ മാത്രവും. എന്നാൽ രണ്ടാഴ്ച പിന്നിടുേമ്പാൾ ഇത് 275 ആയി കുതിച്ചുയർന്നു. പോസിറ്റിവ് കേസുകൾ എല്ലാ ജില്ലകളിലും. പുറത്ത് നിന്ന് വരുന്നവരിൽ രോഗമുള്ളവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കുകയാണ് സർക്കാറിന് മുന്നിലുള്ള വെല്ലുവിളി. അതേസമയം ഒന്നും രണ്ടും ഘട്ടങ്ങളെ അപേക്ഷിച്ച് ഇപ്പോെഴത്തുന്ന മുഴുവൻ പേരും സർക്കാർ നിരീക്ഷണത്തിലുള്ളവരാണെന്നും ഇവരുടെ സമ്പർക്കം വളരെ പരിമിതമാണെന്നതും മാത്രമാണ് നേരിയ ആശ്വാസം. എന്നാൽ അടുത്തമാസം മുതൽ സാധാരണ ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതോടെ ആസൂത്രണവും നിരീക്ഷണവുമടക്കം എത്രത്തോളം സാധ്യമാകുമെന്നതിലും ആശങ്കയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.