മത്സ്യസമ്പത്തിന് വെല്ലുവിളിയായി സർക്കാറിൻെറ ഫിഷ് മീൽ ഫാക്ടറി സ്വന്തം ലേഖകൻ തിരുവനന്തപുരം: ചെറുമീനുകൾ സംസ്കരിച്ച് മത്സ്യ-കോഴിത്തീറ്റ ഉൽപാദിപ്പിക്കുന്ന ഫിഷ് മീൽ ഫാക്ടറി ആരംഭിക്കാനുള്ള സംസ്ഥാന സർക്കാറിൻെറ നീക്കം മത്സ്യസമ്പത്ത് നശിപ്പിക്കുമെന്ന ആശങ്കയിൽ പരമ്പരാഗത മത്സ്യസമൂഹം. സർക്കാറിൻെറ പുതിയ സംരംഭം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. രാത്രികാല ട്രോളിങ്, ബുൾ ട്രോളിങ്, പെയർ ട്രോളിങ് എന്നിവയിലൂടെ ചെറുമീനുകളെ പിടിക്കുന്നത് ഫിഷ് മീൽ ഫാക്ടറികളിൽ എത്തിക്കാനാെണന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. സി.എം.എഫ്.ആർ.ഐ നിർദേശം അനുസരിച്ച് 58 ഇനം ചെറുമീനുകൾ പിടിക്കുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഫിഷ് മീൽ ഫാക്ടറികൾ വ്യാപകമാകുന്നതോടെ ചെറുമീൻ പിടിത്തം വ്യാപകമാകും. ചെറുമീൻപിടിത്തത്തിന് ഉപയോഗിക്കുന്ന ചെറുകണ്ണിയുള്ള വല നിർമാണം മത്സ്യഫെഡ് തുടരുന്നത് വെല്ലുവിളിയാണ്. സർക്കാർ ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ, നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.