പ്രളയം: സ്വന്തം 'എമർജൻസി ആക്ഷൻ പ്ലാനി'ൻെറ ഉത്തരവാദിത്തം തള്ളി ജലസേചനവകുപ്പ് കെ.എസ്. ശ്രീജിത്ത് തിരുവനന്തപുരം: പ്രളയം ഉണ്ടായാൽ അണക്കെട്ടുകളിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച സ്വന്തം റിപ്പോർട്ടിൻെറ വിശ്വാസ്യത തള്ളിപ്പറഞ്ഞ് ജലസേചനവകുപ്പ്. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജലസേചനവകുപ്പിൻെറ കീഴിലുള്ള അണക്കെട്ടുകളിൽ കേന്ദ്ര ജല കമീഷൻ നിഷ്കർഷിച്ച പ്രകാരം തയാറാക്കിയ 'എമർജൻസി ആക്ഷൻ പ്ലാനി'ൻെറ ഉത്തരവാദിത്തമാണ് ജലസേചനവകുപ്പ് തള്ളിപ്പറയുന്നത്. കഴിഞ്ഞദിവസമാണ് ജലസേചനവകുപ്പ് നടപടികൾ വിശദീകരിച്ച് വാർത്തക്കുറിപ്പ് പുറത്തിറക്കിയത്. കേന്ദ്ര ജല കമീഷൻ നിഷ്കർഷിച്ച പ്രകാരം തയാറാക്കിയ 14 എമർജൻസി ആക്ഷൻ പ്ലാനിൽ 12 എമർജൻസി ആക്ഷൻ പ്ലാൻ ജലസേചനവകുപ്പിൻെറ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. എന്നാൽ വകുപ്പ് വെബ്സൈറ്റിൽ നൽകിയ ആക്ഷൻ പ്ലാനിൽ അടിയന്തര സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമതയുടെ ഉത്തരവാദിത്തം തങ്ങൾക്കില്ലെന്നാണ് ജലസേചനവകുപ്പ് ചീഫ് എൻജിനീയർമാർ വ്യക്തമാക്കിയിരിക്കുന്നത്. ഇനിെയാരു പ്രളയം കൂടി താങ്ങാൻ കഴിയാത്ത കേരളത്തിന് മുന്നിൽ അണക്കെട്ട് നിറഞ്ഞാൽ തുറന്നുവിടുംമുമ്പ് വിവിധ തലങ്ങളിൽ സ്വീകരിക്കേണ്ട നടപടികളിലാണ് ജലസേചന വകുപ്പ് ഉത്തരവാദിത്തം കൈെയാഴിയുന്നത്. റിപ്പോർട്ടുകളുടെ ആമുഖത്തിൽ തന്നെയാണ് 'നിഷേധം' എന്ന കുറിപ്പിന് കീഴിലുള്ള വകുപ്പിൻെറ പ്രസ്താവന. അടിയന്തര സാഹചര്യം മുൻകൂട്ടിക്കാണാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് എൻജിനീയർ വ്യക്തമാക്കുന്നു. പേക്ഷ, അടിയന്തര നടപടിക്രമങ്ങൾ വിവിധ ഏജൻസികൾ ഉൾപ്പെട്ടതും ഏകോപനം ആവശ്യമുള്ളതുമാണ്. വെള്ളെപ്പാക്ക അപകടസാധ്യതയെക്കുറിച്ച് കൃത്യമായ കണക്കുകൂട്ടലും വിവിധ വകുപ്പുകളുടെ ഏകോപനവുമാണ് രക്ഷാപ്രവർത്തനത്തെ ഫലപ്രാപ്തിയിൽ എത്തിക്കുന്നത്. എന്നാൽ വിവിധ വകുപ്പുകളുടെ ഏകോപനം അടക്കം ചൂണ്ടിക്കാട്ടി അടിയന്തര നടപടിക്രമങ്ങൾ തയാറാക്കിയ തങ്ങൾക്ക് അതിൻെറ കാര്യക്ഷമതയിൽ ഉത്തരവാദിത്തമേ ഇല്ലെന്നാണ് ജലസേചനവകുപ്പിൻെറ വിവിധ പ്രോജക്ടുകളുടെ ചീഫ് എൻജിനീയർമാർ വ്യക്തമാക്കിയിരിക്കുന്നത്. ഇൗയൊരു നിലപാട് അസാധാരണമാണെന്ന അഭിപ്രായം വകുപ്പിലുണ്ട്. ഉത്തരവാദിത്തം കൈെയാഴിഞ്ഞ് നടപടി സ്വീകരിെച്ചന്ന പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.