*ചില മേഖലകളിൽ കടുത്ത നിയന്ത്രണം വേണ്ടി വരും തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന. ബുധനാഴ്ച സംസ്ഥാനത്ത് 24 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാളൊഴികെ എല്ലാവരും ഇതര നാടുകളിൽനിന്ന് കേരളത്തിലേക്ക് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചില മേഖലകളിൽ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലക്കാട്ട് ഏഴും മലപ്പുറത്ത് നാലും കണ്ണൂരിൽ മൂന്നും പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ രണ്ടുവീതവും കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ ഒാേരാരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 12 പേർ വിദേശത്തുനിന്നും എട്ടുപേർ മഹാരാഷ്ട്രയിൽനിന്നും മൂന്നുപേർ തമിഴ്നാട്ടിൽനിന്നും വന്നവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ചികിത്സയിലിരുന്ന അഞ്ചുപേർക്ക് രോഗം ഭേദമായി. തൃശൂരിൽ രണ്ടുപേരുടെയും കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഒാരോരുത്തരുടെയും ഫലമാണ് ബുധനാഴ്ച നെഗറ്റിവായത്. സംസ്ഥാനത്ത് ഇതുവരെ 666 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 161 പേർ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ള 74,398 പേരിൽ 73,865 പേർ വീടുകളിലും 533 പേർ ആശുപത്രിയിലുമാണ്. ബുധനാഴ്ച 156 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 48,543 സാമ്പികളുകൾ പരിശോധനക്കയച്ചതിൽ 46,996 ഫലം നെഗറ്റിവാണ്. മുൻഗണന വിഭാഗത്തിൽനിന്ന് ശേഖരിച്ച 6,090 സാമ്പിളുകളിൽ 5,828 എണ്ണം നെഗറ്റിവാണ്. ബുധനാഴ്ച സംസ്ഥാനത്ത് പുതിയ ഹോട്സ്പോട്ടുകൾ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.