കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ലോക് ഡൗണിൻെറ മറവിലും പെരുന്നാളിനോടനുബന്ധിച്ചും മാട്ടിറച്ചി, കോഴിയിറച്ചി, പച്ചക്കറി തുടങ്ങിയവക്ക് അമിതവില ഈടാക്കരുതെന്ന് നാവായിക്കുളം പഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ടുയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിൻെറ നടപടി. പരാതികൾ ജില്ല ഭരണകൂടത്തിനും ലീഗൽ മെട്രോളജിക്കും മറ്റും കൈമാറിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഇറച്ചി വ്യാപാരികളുമായി ചർച്ച നടത്തിയെങ്കിലും വിലസംബന്ധിച്ച് ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇറച്ചിയുടെയും മറ്റ് ഉൽപന്നങ്ങളുടെയും മറ്റും വിലനിർണയത്തിന് പഞ്ചായത്തിന് അധികാരമില്ലാത്തതിനാൽ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, മാട്ടിറച്ചി 400 രൂപക്ക് വിൽക്കാൻ പഞ്ചായത്ത് ഉത്തരവായി എന്ന നിലയിൽ സോഷ്യൽ മീഡിയകൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് അധികാരികളോട് ആവശ്യപ്പെട്ടതായി പ്രസിഡൻറ് കെ. തമ്പി പത്രക്കുറിപ്പിൽ അറിയിച്ചു. 5000 മാസ്ക്കുകൾ നിർമിച്ചുനൽകി കെ.ടി.സി.ടി എൻ.എസ്.എസ് യൂനിറ്റ് കല്ലമ്പലം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിഭാഗം എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ആരോഗ്യ വിഭാഗങ്ങൾക്കായി 5000 മാസ്ക്കുകൾ നിർമിച്ചു നൽകി. മൂന്ന് ഘട്ടങ്ങളിലായാണ് ഇവ നിർമിച്ചു നൽകിയത്. മൂന്നാം ഘട്ടം നിർമിച്ച മാസ്ക്കുകൾ ആലംകോട് ബി.ആർ.സി ഉദ്യോഗസ്ഥർക്കും ആറ്റിങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും വിതരണം ചെയ്തു. ഇതിൻെറ ഉദ്ഘാടനം കെ.ടി.സി.ടി ചെയർമാൻ പി.ജെ.നഹാസ് ഉദ്ഘാടനം ചെയ്തു.എച്ച്.എസ്.എസ് വിഭാഗം പ്രിൻസിപ്പൽ എം.എസ്.ബി ജോയ്, ഡി.എസ്.ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പ്രിയങ്കാ സന്തോഷ്, സമീർ, ഷീബ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. kallambalam photo ചിത്രം.. കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നിർമിച്ച മാസ്ക്കുകൾ ബി.ആർ.സി ഉദ്യോഗസ്ഥർക്ക് കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് കൈമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.