കൊല്ലം: കോവിഡ്-19 രോഗ പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന ആയുർവേദ ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കും സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ. ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫിസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ സർക്കാർ പ്രഖ്യാപിച്ച ആയുർ രക്ഷാക്ലിനിക്കുകൾ, കോവിഡ് പ്രതിരോധ രംഗം, ഒ.പി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.ആർ. കൃഷ്ണകുമാർ ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ ആശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പകൾക്ക് െമാറട്ടോറിയം പ്രഖ്യാപിക്കണം കൊല്ലം: വിദ്യാഭ്യാസ വായ്പക്ക് ഒന്നര വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് പി.എസ്.യു സംസ്ഥാന പ്രസിഡൻറ് അമൽ മധുസൂദനനും സംസ്ഥാന സെക്രട്ടറി ഫെബി സ്റ്റാലിനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.