പുനലൂർ ആർ.പി.എല്ലിൽ ശമ്പളവിതരണത്തിന് ധാരണയായി

പുനലൂർ: പൊതുമേഖലാ സ്ഥാപനമായ റിഹാബിലിറ്റേഷൻ പ്ലാേൻറഷൻ ലിമിറ്റഡിലെ എല്ലാ തൊഴിലാളികൾക്കും ജീവനക്കാർക്കും എല്ലാ ശമ്പളവും നൽകാൻ ധാരണ. വെള്ളിയാഴ്ച പുനലൂർ ആർ.പി.എൽ ഹെഡ് ഓഫിസിൽ മാനേജ്മൻെറ് പ്രതിനിധികളും വിവിധ ട്രേഡ് യൂനിയൻ നേതാക്കളുമായി നടന്ന ചർച്ചയിലാണ് ധാരണയായത്. ലോക്ഡൗൺ കാലയളവിലെ 29 ദിവസത്തെ ശമ്പളം കൂടി നൽകണമെന്നായിരുന്നു ആവശ്യം. ഇത് സംബന്ധിച്ച തീരുമാനം ആർ.പി.എൽ ചെയർമാനെയും തൊഴിൽ മന്ത്രിയെയും ഉടൻ അറിയിച്ച് നടപ്പാക്കും. കോവിഡ് കാലത്തെ അടച്ചുപൂട്ടലിനെതുടർന്ന് പ്രതിസന്ധിയിലായ ആർ.പി.എല്ലിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നതിന് സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയിൽ 60 ശതമാനമേ തൊഴിലാളികൾക്ക് നൽകാൻ മാനേജ്മൻെറ് തയാറായിരുന്നുള്ളൂ. എ.ഐ.ടി.യു.സി നേതൃത്വത്തിൽ സമരവും ആർ.പി.എല്ലിലെ ചിലരുമായി നടത്തിയ ചർച്ചയിലുമാണ് തൊഴിലാളികൾക്ക് 60 ശതമാനവും ജീവനക്കാർക്ക് 50 ശതമാനവും ശമ്പളം നൽകിയാൽ മതിയെന്ന നിലപാടെടുത്തത്. എല്ലാ ശമ്പളവും നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റ് യൂനിയനുകൾ രംഗത്തുവന്നു. ചർച്ചയിൽ ആർ.പി.എൽ എം.ഡി. സുനിൽ പമിഡി, യൂനിയൻ നേതാക്കളായ എസ്. ജയമോഹൻ, ഏരൂർ സുഭാഷ്, സി. അജയപ്രസാദ്, പേഴ്സനൽ മാനേജർ ബാബുരാജ്, എസ്റ്റേറ്റ് മാനേജർമാരായ ജയപ്രകാശ്, സുധീർ റാവുണ്ണി, ഫാക്ടറി മാനേജർ എം.കെ. വിമൽരാജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.