യു.എ.പി.എ: അന്യായമായി അറസ്​റ്റ്​ ചെയ്തവരെയെല്ലാം മോചിപ്പിക്കണം ^മെക്ക

യു.എ.പി.എ: അന്യായമായി അറസ്റ്റ് ചെയ്തവരെയെല്ലാം മോചിപ്പിക്കണം -മെക്ക കരുനാഗപ്പള്ളി: യു.എ.പി.എ ചുമത്തി അന്യായമായി അറസ്റ്റ് ചെയ്തവരെയെല്ലാം മോചിപ്പിക്കണമെന്ന് മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക) സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലിയും ഓർഗനൈസിങ് സെക്രട്ടറി എം.എ. ലത്തീഫും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഡൽഹി കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത എം.എൽ.എ ഉൾെപ്പടെയുള്ളവർ സ്വതന്ത്രമായി നടക്കുമ്പോൾ നീതിക്കുവേണ്ടി ശബ്ദിച്ച ഗർഭിണിയായ യൂനിവേഴ്സിറ്റി വിദ്യാർഥി ഉൾെപ്പടെയുള്ളവരെ ജയിലിലാക്കുന്നത് ഇരട്ട നീതിയാണെന്നും അവർ പറഞ്ഞു. അപകടകരമായി നിൽക്കുന്ന മരം മുറിക്കണം കൊല്ലം: ഒറ്റക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ജീവന് ഭീഷണിയായി അവരുടെ വീട്ടിലേക്ക് മറിഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കൊട്ടാരക്കര വാക്കനാട് ജ്യോതിഷ് മന്ദിരത്തിൽ രവീന്ദ്രൻെറ വീട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങൾ മുറിക്കാനാണ് ഉത്തരവ്. കൊല്ലം റവന്യൂ ഡിവിഷനൽ ഓഫിസറുടെ മേൽനോട്ടത്തിൽ തഹസിൽദാർക്ക് നടപടിയെടുക്കാമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകി. കൃഷിവകുപ്പിൽ ഉദ്യോഗസ്ഥനായ വ്യക്തിയുടെ പറമ്പിലെ വൻവൃക്ഷങ്ങളാണ് അപകടനിലയിലായത്. വാർഡ് അംഗം ഇടപെട്ടിട്ടും ഫലമുണ്ടായില്ല. കമീഷൻ കൊട്ടാരക്കര തഹസിൽദാറിൽനിന്ന് റിപ്പോർട്ട് വാങ്ങി. 40 അടി ഉയരമുള്ള മരങ്ങളാണ് പറമ്പിൽ നിൽക്കുന്നത്. രണ്ട് മുതിർന്ന പൗരന്മാർക്ക് സ്വന്തം വീട്ടിൽ മരണഭയത്തോടെ കഴിയേണ്ടിവരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.