തിരുവനന്തപുരത്തേക്കുള്ള ആദ‍്യ വിമാനം നാളെ ദോഹയിൽനിന്ന്​ എത്തും

ശംഖുംമുഖം (തിരുവനന്തപുരം): പ്രവാസികളുമായി തിരുവനന്തപുരത്തേക്കുള്ള ആദ‍്യ വിമാനം ദോഹയിൽനിന്ന് ഞായാറാഴ്ച എത്തും. എയർഇന്ത‍്യ എക്സ്പ്രസിൻെറ പ്രതേ‍്യക വിമാനത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തമിഴ്നാട്ടിലെ കന്യകുമാരി എന്നീ ജില്ലകളിലുള്ളവരാണ് എത്തുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ആവസാനവട്ട ഒരുക്കങ്ങൾ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാർ ഗുരുഡിൻെറ നേതൃത്വത്തിൽ വിലയിരുത്തി. യാത്രക്കാരുടെ ശരീരോഷ്മാവ് അളക്കുന്ന തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ കാമറ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍നിന്ന് ടെര്‍മിനലിലേക്ക് പ്രവേശിക്കുന്ന 30 യാത്രക്കാരുടെ ചിത്രങ്ങള്‍ ഒന്നിച്ച് പകര്‍ത്തി ഊഷ്മാവ് ലഭ്യമാക്കുന്ന കാമറയാണിത്. ലഗേജുകൾ അണുമുക്തമാക്കിയ ശേഷം മാത്രമേ യാത്രക്കാരുടെ െെകകളിൽ എത്തൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.