തിരുവനന്തപുരം: കേരള എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിച്ച് ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിന് മേയ് 11 മുതൽ അവസരം നൽകും. www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'KEAM 2020 Candidate Portal' എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പറും പാസ്വേർഡും നൽകി ലോഗിൻ ചെയ്യുേമ്പാൾ അപേക്ഷകൻെറ പ്രൊഫൈൽ പേജ് ദൃശ്യമാകും. അപേക്ഷകരുടെ പ്രൊഫൈൽ പേജിൽ അപേക്ഷയിൽ അനുവദിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങൾ, സംവരണം/മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ ദൃശ്യമാകും. അപേക്ഷയിൽ ന്യൂനതയുണ്ടെങ്കിൽ പ്രൊഫൈൽ പേജിൽ ലഭ്യമായ 'Memo Details' എന്ന മെനു ഐറ്റം 'ക്ലിക്ക്' ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. പ്രൊഫൈൽ പേജിൽ ദൃശ്യമായ വിവരങ്ങളിൽ ആക്ഷേപമുള്ളവർ അതിൻെറ വിശദാംശം മേയ് 25 വൈകീട്ട് അഞ്ചിനകം പ്രവേശന പരീക്ഷ കമീഷണറുടെ കാര്യാലയം, അഞ്ചാം നില, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാലിലോ ഇ-മെയിലായോ എത്തിക്കണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ അയക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.