തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് എൻ.എച്ച്.എം വഴി 3770 താൽക്കാലിക തസ്തികകൾ സൃഷ്ടിക്കുന്നു. 704 ഡോക്ടർമാർ, 100 സ്പെഷലിസ്റ്റുകൾ, 1196 സ്റ്റാഫ് നഴ്സുമാർ, 167 നഴ്സിങ് അസിസ്റ്റൻറുമാർ, 296 പാരാമെഡിക്കൽ സ്റ്റാഫുമാർ, 211 ലാബ് ടെക്നീഷ്യൻമാർ, 291 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, 317 ശുചീകരണ േജാലിക്കാർ എന്നീ തസ്തികയാണ് സൃഷ്ടിക്കുന്നത്. ഇതിൽ 1390 പേരെ ഇതിനോടകം നിയമിച്ചു. ബാക്കിയുള്ളവരെ ജില്ല അടിസ്ഥാനത്തിലെ ആവശ്യകതയനുസരിച്ചാണ് നിയമിക്കുക. നേരേത്ത 276 ഡോക്ടര്‍മാരെ പി.എസ്.സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലത്തേക്കും നിയമിച്ചു. ഇതുകൂടാതെയാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.