കല്ലമ്പലം: കഴിഞ്ഞദിവസം പെയ്ത മഴയിലും ശക്തമായ കാറ്റിലും നിരവധി വീടുകൾ തകരുകയും വീടിൻെറ മേൽക്കൂരകൾ കാറ്റത്തിളകിപ്പോവുകയും ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ലക്ഷംവീട്, പനയാട്ടുകോണം കോളനികളിലാണ് കാറ്റിലും മഴയിലും അനേകം വീടുകൾ തകർന്നത്. ആലംകോട് ഗവ. ഹൈസ്കൂളിലെ സ്റ്റേജിൻെറ മേൽക്കൂര കാറ്റിൽ പറന്നുപോകുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വാർഡിൽ ലക്ഷങ്ങളുടെ നഷ്ടങ്ങൾ വന്നതായി കണക്കാക്കുന്നു. പഞ്ചായത്തിൽ മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗ്രാമീണ റോഡുകളിൽ ഗതാഗതം നിലച്ചു. നാവായിക്കുളം പഞ്ചായത്തിലും ഗ്രാമീണമേഖലയിൽ മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റിൽ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. നഗരൂർ പഞ്ചായത്തിൽ ചെമ്മരത്തുമുക്ക് മഞ്ജു ഭവനിൽ മാധ്യമ പ്രവർത്തകൻ മഹേഷിൻെറ വീടിന് മുകളിൽ മരമൊടിഞ്ഞുവീണ് വീടിന് കേടുപറ്റി. തകർന്ന വീടുകൾ പഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡൻറും സന്ദർശിച്ചു. IMG-20200508-WA0056.jpg ചിത്രം: കരവാരം പഞ്ചായത്തിലെ പനയാട്ടുേകാണത്ത് വീടിന് മുകളിൽ മരം വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.